പിതാവ് മരണപ്പെട്ട കേസില്‍ മകനെ പോലീസ് അറസ്റ്റ് ചെയ്തു.
മകനുമായി വഴക്കും പിടിവലിയും ഉണ്ടായതിനെ തുടര്‍ന്ന് പിതാവ് മരണപ്പെട്ട കേസില്‍ മകനെ പോലീസ് അറസ്റ്റ് ചെയ്തു.
എരുമേലി കണമല ഭാഗത്ത് വള്ളിമല വീട്ടില്‍ രതീഷ് വി.പി (39) യേയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പിതാവായ പൊന്നപ്പനെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണപ്പെടുകയായിരുന്നു.
ആശുപത്രിയിലേക്ക് പോകുന്നതിനു മുന്‍പായി മകനും പിതാവും തമ്മില്‍ വഴക്കും പിടിവലിയും ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്.
തുടര്‍ന്ന് മുക്കൂട്ടുതറയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണപ്പെടുകയായിരുന്നു. ബന്ധുവിന്റെ പരാതിയെ തുടര്‍ന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
എരുമേലി സ്റ്റേഷന്‍ എസ്.എച്ച്.ഒ അനില്‍കുമാര്‍, എസ്.ഐമാരായ ശാന്തി, അസീസ്, സുരേഷ് കെ.ബാബു, എ. എസ്.ഐമാരായ രാജേഷ്, റിയാസുദ്ദീന്‍, സി.പി.ഒ സിജി കുട്ടപ്പന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.