പ്രളയത്തിൽ തകർന്ന മ്ലാക്കര പാലം നിർമാണോദ്ഘാടനം നടത്തി

മ്ലാക്കര പാലം നിർമാണോദ്ഘാടനം നടത്തി

കോട്ടയം: പ്രളയത്തിൽ തകർന്ന മ്ലാക്കര പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിച്ചു. 2021 ഒക്ടോബറിലെ പ്രളയത്തിൽ കൂട്ടിക്കൽ പഞ്ചായത്തിൽ തകർന്ന മ്ലാക്കര പാലം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നുള്ള 60 ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമിക്കുന്നത്.
പ്രളയത്തെ തുടർന്ന് പാലം തകർന്നതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിലച്ചു. താൽക്കാലികമായി നിർമിച്ച പാലം മാത്രമാണ് ആശ്രയമായിരുന്നത്. പാലം തകർന്നതോടെ ഈ പ്രദേശത്തെ ഇരുന്നൂറ്റമ്പതോളം കുടുംബങ്ങൾ ഏറെ ബുദ്ധിമുട്ടിലായിരുന്നു. ദിവസേന മുപ്പത്തഞ്ചോളം ബസ്സുകൾ സർവീസ് നടത്തിയിരുന്ന ഈ റൂട്ടിൽ പാലം തകർന്നതോടെ സർവീസുകൾ നിർത്തലാക്കി.
നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ ഏറെ നാളായുള്ള യാത്ര ക്ലേശങ്ങൾക്കും ദുരിതത്തിനും അവസാനമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന ജെസി ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ എൻ വിനോദ്, പി. എസ് സജിമോൻ, ബിജോയ് മുണ്ടുപാലം, രജനി എം.ആർ, സിന്ധു മുരളീധരൻ, ആൻസി അഗസ്റ്റിൻ, സൗമ്യ ഷമീർ, എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page