പെരുവന്താനം കൊടികുത്തി ചാമപ്പാറ വളവില്‍ നിയന്ത്രണം വിട്ട മിനി ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഇരുപത്തിരണ്ട് പേര്‍ക്ക് പരിക്കേറ്റു
പെരുവന്താനം കൊടികുത്തി ചാമപ്പാറ വളവില്‍ നിയന്ത്രണം വിട്ട മിനി ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഇരുപത്തിരണ്ട് പേര്‍ക്ക് പരിക്കേറ്റു
മുണ്ടക്കയം:ദേശീയപാതയില്‍ പെരുവന്താനം കൊടികുത്തി ചാമപ്പാറ വളവില്‍ നിയന്ത്രണം വിട്ട മിനി ബസ് താഴ്ചയിലേയ്ക്ക് മറിഞ്ഞ് ഇരുപത്തിരണ്ട് പേര്‍ക്ക് പരിക്കേറ്റു. തേക്കടി സന്ദര്‍ശിച്ച ശേഷം തിരികെ വന്ന ബോംബെ സ്വദേശികളായ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. തിരുവനന്തപുരത്തേയ്ക്ക് പോകും വഴിയാണ് അപകടം. കൊക്കയിലേയ്ക്ക് മറിഞ്ഞ മിനി ബസ് അന്‍പത് അടിയോളം താഴ്ചയില്‍ തെങ്ങില്‍ തട്ടി നില്‍ക്കുകയായിരുന്നു. പരുക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.വാഹനത്തില്‍ ഉണ്ടായിരുന്ന എല്ലാവര്‍ക്കും പരിക്കേറ്റിറ്റുണ്ട്.