ടീ ആര്‍ ആന്‍ഡ് റ്റീ എസ്റ്റേറ്റില്‍ തീപിടുത്തം.തൊഴിലാളികള്‍ക്ക് പരിഭ്രാന്തി. കാടിറങ്ങിയ കരിവീരന്മാര്‍ക്ക് നോ പ്രോബ്‌ളം
ടീ ആര്‍ ആന്‍ഡ് റ്റീ എസ്റ്റേറ്റില്‍ തീപിടുത്തം.തൊഴിലാളികള്‍ക്ക് പരിഭ്രാന്തി. കാടിറങ്ങിയ കരിവീരന്മാര്‍ക്ക് നോ പ്രോബ്‌ളം
മുണ്ടക്കയം: ടീ ആര്‍ ആന്‍ഡ് ടീ എസ്‌റ്റേറ്റില്‍ വാഗമലയ്ക്ക് താഴ്ഭാഗത്ത് എഴുപതേക്കര്‍ ഭാഗത്ത് തീ പടര്‍ന്നത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി.കാടിറങ്ങിയ ആനക്കൂട്ടത്തെ ഓടിക്കുവാനുള്ള ശ്രമം തുടരുമ്പോഴാണ് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോട് കൂടി തീപിടുത്തമുണ്ടായത്.കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് തീയണച്ചത്.എന്നാല്‍ ഏകദേശം അടുത്ത് തന്നെ തീ പിടിത്തമുണ്ടായിട്ടും കാടിറങ്ങിയ ആനക്കൂട്ടം തീപിടുത്തത്തെ കാര്യമായി ഗൗനിച്ചില്ല എന്നതാണ് സത്യം.അതേ സമയം ആനക്കൂട്ടത്തെ തുരത്തുവാന്‍ തീയിട്ടതാണെന്ന രീതിയില്‍ സോഷ്യല്‍ മീഡിയായില്‍ പ്രചരണവും നടന്നിരുന്നു.രണ്ടുവര്‍ഷമായി പ്ലാന്റ് ചെയ്യാതെ ഇട്ടിരിക്കുന്ന ഭാഗത്താണ് തീപിടുത്തമുണ്ടായത്.