മുണ്ടക്കയത്ത് വീട്ടില്‍ കയറി മോഷണം നടത്തിയ കേസില്‍ അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു
മുണ്ടക്കയത്ത് വീട്ടില്‍ കയറി മോഷണം നടത്തിയ കേസില്‍ അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു. പുലിക്കുന്ന് കരിനിലം ഭാഗത്ത് ചേര്‍ക്കോണില്‍ വീട്ടില്‍ വര്‍ഗീസ് മകന്‍ ബിനോയ് (44) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ കഴിഞ്ഞമാസം അയല്‍വാസിയുടെ വീട്ടില്‍ ആളില്ലാതിരുന്ന സമയം നോക്കി വീടിന്റെ മുന്‍ഭാഗത്തെ ഓടാമ്പല്‍ തുറന്ന് അകത്ത്കയറി അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം മോഷ്ടിക്കുകയായിരുന്നു. കമ്മലുകള്‍, മോതിരം, വള, മൂക്കുത്തി, മേക്കാതുകമ്മല്‍ തുടങ്ങി 80,000 രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ് സഹിതം മോഷ്ടിച്ചു കൊണ്ടു പോവുകയായിരുന്നു.
പരാതിയെ തുടര്‍ന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാവ് അയല്‍വാസി തന്നെയാണെന്ന് കണ്ടെത്തുകയുമായിരുന്നു. മോഷ്ടിച്ച സ്വര്‍ണം വിറ്റ് പുതിയ മാല വാങ്ങിയതായി ഇയാള്‍ പോലീസിനോട് പറഞ്ഞു. ബാക്കി സ്വര്‍ണം പോലീസ് കണ്ടെടുക്കുകയും ചെയ്തു.
മുണ്ടക്കയം സ്റ്റേഷന്‍ എസ്.എച്ച്.ഒ ഷൈന്‍ കുമാര്‍, എഎസ്‌ഐ അനൂബ് കുമാര്‍, എഎസ്‌ഐ മനോജ് കെ.ജി, സിപിഒമാരായ ശ്രീജിത്ത്, റോബിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത് . പ്രതിയെ കോടതിയില്‍ ഹാജരാക്കി.