തിരികെയെത്തി കാട്ടാന കൂട്ടം.തൊഴിലാളികൾ ഭീതിയിൽ
മുണ്ടക്കയം ഈസ്റ്റ് :കാട്ടാനക്കൂട്ടം തിരികെയെത്തി.കഴിഞ്ഞ മൂന്ന് മാസക്കാലമായി ടി ആർ ആൻഡ് ടീ ഇ ഡി കെ, കുപ്പക്കയം മേഖലകളിൽ തമ്പടിച്ചിരുന്ന കാട്ടാനക്കൂട്ടം രണ്ടുദിവസം മുൻപ് വനംവകുപ്പ് ഉദ്യോഗസ്ഥരെ എത്തി ഓടിച്ചു വിട്ടെങ്കിലും വീണ്ടും തിരികെ തിരികെ എത്തി.T R & Tea മാട്ടുപെട്ടി എൽപി സ്കൂളിന് സമീപത്തായാണ് കാട്ടാനക്കൂട്ടം വീണ്ടും എത്തിച്ചേർന്നത്. ഇത് മൂലം നാളെ സ്കൂളിന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കാട്ടാനക്കൂട്ടം പല ചെറു കൂട്ടങ്ങളായി തിരിയുകയും ജനവാസ മേഖലയായ വാകമല ഭാഗത്തേക്ക് നീങ്ങിയതായും പ്രദേശവാസികൾ പറയുന്നു. നാലുമാസമായി എസ്റ്റോറിൽ കാട്ടാനകളുടെ ശല്യം തുടരുകയാണ്… നാലുദിവസം മുമ്പ് ഫോറസ്റ്റ് അധികാരികൾ വെടിശബ്ദം മുഴക്കി കാട്ടിൽ കേറ്റിവിട്ട ആനകളാണ് വീണ്ടും തിരിച്ചു വന്നിരിക്കുന്നത്