കേരള പദയാത്ര സംയുക്ത കൺവെൻഷൻ നടത്തി
ശാസ്ത്രം ജനനമ്മയ്ക്ക്
ശാസ്ത്രം നവകേരളത്തിന്
എന്ന സന്ദേശമുയർത്തി
കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് ജനു.26 മുതൽ ഫെബ്രു.28 വരെ സംഘടിപ്പിക്കുന്ന കേരള പദയാത്രയുടെ വിജയകരമായ സംഘാടനത്തിനായി കാഞ്ഞിരപ്പള്ളി, വാഴൂർ, പാല മേഖലകളിലെ പ്രവർത്തകരുടെ സംയുക്ത കൺവൻഷൻ സംസ്ഥാന ജന.സെക്രട്ടറി ജോജി കൂട്ടുമ്മേൽ ഉദ്ഘാടനം ചെയ്തു.പൊൻകുന്നം ജനകീയ വായനശാലയിൽ നടന്ന കൺവൻഷനിൽ കാഞ്ഞിരപ്പള്ളി മേഖല പ്രസിഡണ്ട് കെ.എൻ.രാധാകൃഷ്ണപിള്ള അദ്ധ്യക്ഷനായി.ജില്ലാ സെക്രട്ടറി എസ്.എ.രാജീവ്, വൈസ് പ്രസിഡണ്ട് വി.പി.ശശി, ജില്ലാ വികസന സമിതി കൺവീനർ അഡ്വ.എം.എ.റിബിൻ ഷാ, ജില്ലാ കമ്മറ്റിയംഗം സതീഷ് ചന്ദ്രൻ, മേഖല സെക്രട്ടറിമാരായ എൻ.സോമനാഥൻ (കാഞ്ഞിരപ്പള്ളി) അമൽ ജി കൃഷ്ണ ( വാഴൂർ) എന്നിവർ സംസാരിച്ചു. ഫെബ്രു.19,20 തീയതികളിൽ കോട്ടയം ജില്ലയിലെത്തുന്ന പദയാത്രയിൽ മേഖലകളിൽ നിന്ന് അമ്പത് പ്രവർത്തകരെ വീതം പൂർണ സമയം പങ്കെടുപ്പിക്കാനും, മേഖല തല വിളംബര ജാഥ കളും, പുസ്തക – മാസിക പ്രചരണവും അടക്കമുള്ള അനുബന്ധ പരിപാടികൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.