തറകെട്ടിമരുത് അയ്യപ്പ ക്ഷേത്രത്തിൽ മകരപ്പൊങ്കൽ ഇന്ന്
തറകെട്ടിമരുത് അയ്യപ്പ ക്ഷേത്രത്തിൽ മകരപ്പൊങ്കൽ ജനുവരി 15 ന് ഞായറാഴ്ച
പാറത്തോട് – മുക്കാലി തറകെട്ടിമരുത് അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ ഗരുഡ ഭാഗവത് ദർശനം കൊണ്ട് അനുഗ്രഹീതമായ മകരപ്പൊങ്കൽ മഹോത്സവം ജനുവരി 15 ന് ഞായറാഴ്ച (1198 മകരം – 01) രാവിലെ 8-30 മുതൽ 12 വരെ നടത്തും. കലിയുഗ വരദ സാന്നിദ്ധ്യത്തിൽ പൊങ്കാല നിവേദ്യം തിളച്ചുപൊങ്ങുമ്പോൾ ഗരുഡ വാഹനത്തിൽ ക്ഷേത്ര മുകളിൽ ഭഗവത് ദർശനം ഒരത്ഭുത നേർക്കാഴ്ചയാണ്. ഓരോ വർഷവും വർദ്ധിച്ച് വരുന്ന ഭക്തജന സാന്നിദ്ധ്യം മകരപ്പൊങ്കലിന്റെ അനുഗ്രഹ വിശ്വാസ്യത വർദ്ധിപ്പിക്കുന്നുവെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു.