വേലനിലത്ത് റോഡിലിറങ്ങിയ പെരുമ്പാമ്പിനെ പിടികൂടി
വേലനിലത്ത് റോഡിലിറങ്ങിയ പെരുമ്പാമ്പിനെ പിടികൂടി
മുണ്ടക്കയം: രാത്രിയില്‍ റോഡിലിറങ്ങിയ പെരുമ്പാമ്പിനെ പിടികൂടി. മുണ്ടക്കയം റോഡില്‍ രണ്ടാം മൈലിന് സമീപം പുത്തന്‍വീട് വളവിന് സമീപത്തുനിന്നുമാണ് പെരുമ്പാമ്പിനെ പിടികൂടിയത്. വെള്ളിയാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് വാഹന യാത്രികര്‍ പെരുമ്പാമ്പിനെ കണ്ടത്. ആദ്യം റോഡിലിറങ്ങിയ പാമ്പ് ആളുകൂടിയതോടെ റോഡരികിലെ കാടിനുള്ളിലേക്ക് കയറി.പിന്നീട് നാട്ടുകാരും വഴിയാത്രികരും വിവരമറിയിട്ടതിനെ തുടര്‍ന്ന് വണ്ടന്‍പതാല്‍ ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിന്നുമെത്തിയയാള്‍ പാമ്പിനെ പിടികൂടി.ഇരുപത്തിയഞ്ച് കിലോയോളം തൂക്കമുള്ള പാമ്പിനെയാണ് പിടികൂടിയത്.മപുമ്പുംവ ഇതേ സ്ഥലത്ത് പെരുമ്പാമ്പിനെ കണ്ടിട്ടുണ്ട്.