എരുമേലിയിൽ തീർത്ഥാടകരുടെ പ്രതിഷേധം
പോലീസ് നിയന്ത്രണത്തിൽ പ്രതിഷേധിച്ച് തീർത്ഥാടകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു
എരുമേലി: മകരവിളക്ക് ദർശനത്തിനായുള്ള തീർത്ഥാടകരുടെ തിരക്ക് ശബരിമലയിൽ നിയന്ത്രണാധിതമായതോടെ പോലീസ് എരുമേലിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു.ഇതിൽ പ്രതിഷേധിച്ച് ആണ് പോലീസ് സ്റ്റേഷൻ റോഡിന് സമീപം പ്രധാന പാതയിൽ തീർത്ഥാടകർ റോഡിൽ കുത്തിയിരുന്ന പ്രതിഷേധിക്കുന്നത്.ഇന്ന് രാവിലെയാണ് പ്രതിഷേധം ഉണ്ടായത് . ശബരിമല,പമ്പ, നിലക്കൽ അടക്കം തിരക്ക് വർദ്ധിക്കുകയും,പ്രധാന പാതകളിൽ വലിയ ഗതാഗതകുരുക്കും തീർത്ഥാടക തിരക്കുമാണ് ഉണ്ടാകുന്നത് .തീർത്ഥാടകരെ കടത്തിവിടാൻ ആകില്ലെന്നാണ് പോലീസ് പറയുന്നത് ഇതിൻറെ ഭാഗമായാണ് തീർത്ഥാടകരെ തടഞ്ഞത്.ഇന്നലെപരമ്പരാഗതകാനനപാതയിലെ യാത്രക്കെത്തിയ തീർത്ഥാടകരെ പോലീസ് എരുമേലിയിൽ തടഞ്ഞിരുന്നു.എന്നാൽ രാത്രിയിലും തീർത്ഥാടകരുടെ തിരക്ക് വർദ്ധിച്ചതാണ് ഇന്ന് രാവിലെ നിയന്ത്രണങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിതെളിച്ചത്.പ്രതിഷേധത്തെ തുടർന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക് നേരിട്ട് ചർച്ച നടത്തി. അവസാനം തീർത്ഥാടകർ പ്രതിഷേധം അവസാനിപ്പിച്ച് വാഹനങ്ങളിലേക്ക് മടങ്ങുകയും ചെയ്തു. പാർക്കിംഗ് ഗ്രൗണ്ടുകൾ എല്ലാം പോലീസ് വടം വലിച്ച് കെട്ടിയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.