പുല്ലുപാറയ്ക്ക് സമീപം പിക് അപ് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരുക്ക്
ഇടുക്കി: കുട്ടിക്കാനം- മുണ്ടക്കയം റൂട്ടിൽ
പുല്ലുപാറയ്ക്ക് സമീപം പിക് അപ് ജീപ്പ്
കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക്
പരുക്ക്. വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ്
2.45നായിരുന്നു അപകടം. ഡ്രൈവർ വാഴൂർ
എടക്കാട് ബിനു വർഗീസ്, ഒപ്പമുണ്ടായിരുന്ന
ജേക്കബ് എന്നിവർക്കാണ് പരുക്കേറ്റത്.
ബിനുവിനെ മുണ്ടക്കയത്തെ സ്വകാര്യ
ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജേക്കബിന്റെ
പരുക്ക് സാരമുള്ളതല്ല.
ചങ്ങനാശേരിയിലേക്ക് ചെടിച്ചട്ടികളുമായി
പോയ ജീപ്പ് പുല്ലു പാറയ്ക്ക്
സമീപമെത്തിയപ്പോൾ ബ്രേക്ക്
നഷ്ടപ്പെട്ടതോടെ നിയന്ത്രണം നഷ്ടപ്പെട്ട് 30
അടി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.
പീരുമേട് ഹൈവേ പോലീസ്
അപകടസ്ഥലത്തെത്തി മേൽ നടപടികൾ
സ്വീകരിച്ചു. അപകടത്തിൽ വാഹനം
പൂർണമായും തകർന്നു.