തോട്ടം തൊഴിലാളികളുടെ ശമ്പള വർദ്ധനവ് ഐ എന്‍ റ്റി യു സി രണ്ടാംഘട്ട പ്രക്ഷോഭത്തിലേക്ക്
തോട്ടം തൊഴിലാളികളുടെ ശമ്പള വർദ്ധനവ്
ഐ എന്‍ റ്റി യു സി രണ്ടാംഘട്ട പ്രക്ഷോഭത്തിലേക്ക്
മുണ്ടക്കയം: ഒരു വർഷം പിന്നിട്ട ശമ്പള പരിഷ്കരണ കാലാവധി കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ നിഷേധാത്മക നിലപാടുമായി മുന്നോട്ടുപോകുന്ന തോട്ടം മാനേജ്മെന്റുകൾക്കെതിരെയും അതിന് ഒത്താശ ചെയ്യുന്ന സർക്കാർ നിലപാടിനെതിരെയും രണ്ടാംഘട്ട സമരപരിപാടികൾ തുടങ്ങാൻ മുണ്ടക്കയത്ത് ചേർന്ന തിരുകൊച്ചി തോട്ടം തൊഴിലാളി യൂണിയൻ INTUC ജനറൽ ബോഡി യോഗം തീരുമാനിച്ചു.ഇതിന് മുന്നോടിയായി മുണ്ടക്കയം വാലിയിലെ യൂണിയൻ പ്രതിനിധാനം ചെയ്യുന്ന 17 എസ്റ്റേറ്റുകളിലും ജനറൽ ബോഡി യോഗം ജനുവരിയിൽ തന്നെ ചേരുന്നതും ഫെബ്രുവരി രണ്ടാം വാരം കേരള പ്ലാന്റ്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ INTUC യുടെ നേതൃത്വത്തിൽ കേരളത്തിലെ എല്ലാ തോട്ടങ്ങളിലും പ്രവർത്തിക്കുന്ന INTUC തൊഴിലാളികളുടെ സെക്രട്ടറിയേറ്റ് മാർച്ച് വിജയിപ്പിക്കുന്നതിനും തീരുമാനിച്ചു.യൂണിയൻ പ്രസിഡണ്ട് അഡ്വക്കേറ്റ് സിറിയക് തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് റോയി കപ്പലുമാക്കൻ അന്തരിച്ച പിടി തോമസിന്റെ ചിത്രം യൂണിയൻ ഓഫീസിൽ അനാച്ഛാദനം ചെയ്തു. കെ കെ ജനാർദ്ദനൻ, ജോൺ പി തോമസ്, ഓലിക്കൽ സുരേഷ്, ശരത്ത് ഒറ്റപ്ലാക്കൻ,നൗഷാദ് ഇല്ലിക്കൽ, ബെന്നി ചേറ്റുകുഴി, സിനിമോൾ തടത്തിൽ, കെ കെ ജോൺ എന്നിവർ പ്രസംഗിച്ചു. പ്രസ്തുത യോഗത്തിൽ ഗോൾഡ് മെഡൽ ജേതാക്കളായ കായിക താരങ്ങളെ അനുമോദിച്ചു