കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
കോട്ടയം: ജില്ലയിൽ ഇന്ന് (12/1/2023) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1.തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന മാർമല ട്രാൻസ്ഫോർമറിൻറെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
2. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മോർച്ചറി ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
3. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചുറോഡ് no2 :ട്രാൻസ്‌ഫോർമറിന്റെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
4.രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 8.30 മുതൽ 5. 30 വരെ കൂടപ്പുലം ഷാപ്പ്, കൂടപ്പുലം അമ്പലം, J & B ക്രഷർ, പാമ്പുതുക്കി, ഗാന്ധിപുരം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
5. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുത്തൻ പള്ളിക്കുന്ന്, വാട്ടർ അതോറിട്ടി, ഗവ.ആശുപത്രി എന്നീ ഭാഗങ്ങളിൽ രാവിലെ 9.30 മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും
6.അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ മണ്ണാർകുന്ന് പനയത്തി റോഡിൽ വൈദ്യുതി രാവിലെ 9.30 മുതൽ 5.30 വരെ മുടങ്ങും.
7. പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള ചോഴിയക്കാട് , പൂലത്തുശ്ശേരി, ടെക്റ്റോണ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മുതൽ 5 മണി വരെ വൈദ്യുതി മുടക്കമുണ്ടാകുന്നതായിരിക്കും
8. പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ 9 മുതൽ 5.15 വരെ കുറുംകുടി ഭാഗത്ത് വൈദ്യുതി മുടങ്ങുന്നതായിരിക്കും