കാഞ്ഞിരപ്പള്ളിയിൽ അറസ്റ്റിലായ യുവാവിന് മയക്കുമരുന്ന് എത്തിച്ചു കൊടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയിൽ അറസ്റ്റിലായ യുവാവിന് മയക്കുമരുന്ന് എത്തിച്ചു കൊടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചാമംപതാൽ ഷാലിമാർ വീട്ടിൽ സാലി കെ ഹനീഫ് മകൻ ആദിൽ എസ്. ഹനീഫ് (21) നെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പൂതക്കുഴി ഇല്ലത്തുപറമ്പിൽ വീട്ടിൽ മുഹമ്മദ് കൈസിനെ മയക്കുമരുന്നുമായി പിടികൂടിയിരുന്നു. ഇയാളുടെ ബെഡ്റൂമിൽ നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന 0.11 ഗ്രാം എൽ.എസ്. ഡി സ്റ്റാമ്പും, 0.25 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും ആദിൽ ഹനീഫാണ് ഇയാള്‍ക്ക് ലഹരിവസ്തുക്കള്‍ എത്തിച്ചു കൊടുത്തിരുന്നതെന്ന് കണ്ടെത്തി.
തുടര്‍ന്ന് ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതിനോടുവിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആദിൽ ഹനീഫിനെ തൃശ്ശൂരിൽ നിന്നും പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.