സംസ്ഥാനത്തെ പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: സംസ്ഥാനത്തെ പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം ഹൈക്കോടതി റദ്ദാക്കി
നോൺ വോവൺ വിഭാഗത്തിലുള്ള പ്ലാസ്റ്റിക്കുകൾക്കു വിലക്ക് ഏർപ്പെടുത്തിയ കേരളസർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി.
കേന്ദ്ര പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടപ്രകാരം സംസ്ഥാനത്തിനു നിരോധനം ഏർപ്പെടുത്താൻ അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണു നടപടി.
ജസ്റ്റിസ് എൻ.നഗരേഷിന്റേതാണ് ഉത്തരവ്.
നിരോധനത്തിനെതിരെ അങ്കമാലി സ്വദേശി ഡോ. തിരുമേനി സമർപ്പിച്ച ഹർജികൾ അനുവദിച്ചാണ് കോടതി ഉത്തരവ്.
വസ്ത്രവ്യാപാര ശാലകളിലും മറ്റും ഉപയോഗിക്കുന്ന ക്യാരിബാഗുകളാണ് നോൺ വോവൺ വിഭാഗത്തിലുള്ളത്.