വേലനിലം എല്‍ പി സ്കൂളില്‍ മോഷണശ്രമം നടത്തിയ കുട്ടിമോഷ്ടാക്കളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി
വേലനിലം എല്‍ പി സ്കൂളില്‍ മോഷണശ്രമം നടത്തിയ
കുട്ടിമോഷ്ടാക്കളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി
മുണ്ടക്കയം; വേലനിലം എല്‍ പി സ്കൂളില്‍ മോഷണശ്രമം നടത്തിയ കുട്ടിമോഷ്ടാക്കളെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.ഇന്ന് രാവിലെ ഏഴരയോട് കൂടിയായിരുന്നു സംഭവം. സ്കൂളിന്റെ വാര്ക്കകെട്ടിടത്തിന് മുകളില്‍ സൂക്ഷിച്ചിരുന്ന കമ്പ്യൂട്ടര്‍ ഭാഗങ്ങളാണ് കുട്ടി സംഘം മോഷ്ടിച്ചത്. മോഷണം നടത്തിയ ശേഷം സമീപത്തെ റബര്‍ തോട്ടത്തിലേക്ക് ഇറങ്ങുന്നത് സമീപവാസിയായ പോലീസ് ഉദ്യോഗസ്ഥര്‍ കണ്ടതോടുകൂടി രണ്ടംഗ സംഘം റോഡിന് മുകള്‍ഭാഗത്തെ റബര്‍ തോട്ടത്തിലേക്ക് ഓടുകയായിരുന്നു തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ പത്ത് മണിയോടുകൂടി റബര്‍ തോട്ടത്തിലെ പാറയിടുക്കില്‍ ഒളിച്ചിരുന്ന സംഘത്തെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.പ്രായപൂര്‍ത്തിയാകാത്ത പ്രതികളായതിനാല്‍ പോലീസ് മാതാപിതാക്കളെ വിളിച്ചുവരുത്തി ഉപദേശം നല്കി വിട്ടയക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നാരംകംപുഴയില് സൈക്കിള്‍ മോഷ്ടിച്ച സംഘത്തിലെ പിടികൂടാനുണ്ടായിരുന്ന രണ്ടംഗസംഘമാണിതെന്ന് സംശയമുണ്ട്.മോഷ്ടിച്ച് കൊണ്ടുവരുന്ന സൈക്കിള്‍ ഉല്‍പ്പെടെയുള്ള വസ്തുക്കള്‍ വേലനിലം സ്കൂള്‍ കോമ്പൗണ്ടില്‍ കൊണ്ടുവന്നു പൊളിച്ചു വിറ്റതായി നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.പിടിയിലായ കുട്ടികള്‍ സ്ഥിരം കഞ്ചാവിന് അടിമകളാണെന്നും നാട്ടുകാര്‍ പറയുന്നു.നെന്മേനിയിലും മുപ്പത്തിയൊന്നാം മൈലിലും ഉള്ള കുട്ടികളാണ് പിടിയിലായത്.