കാഞ്ഞിരപ്പള്ളിയില്‍ വീട്ടില്‍ ഒളിപ്പിച്ച നിലയില്‍ മാരക മയക്കു മരുന്നായ എല്‍എസ്ഡി സ്റ്റാമ്പുകളും ഹാഷിസ് ഓയിലും കണ്ടെടുത്തു

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ വീട്ടില്‍ ഒളിപ്പിച്ച നിലയില്‍ മാരക മയക്കു മരുന്നായ എല്‍എസ്ഡി സ്റ്റാമ്പുകളും ഹാഷിസ് ഓയിലും കണ്ടെടുത്തു. പോലീസിനെ കണ്ട്‌
മുഹമ്മദ് കൈസി  പ്രതിയായ ഓടിരക്ഷപ്പെട്ടു. പൂതക്കുഴി സ്വദേശി മുഹമ്മദ് കൈസിയാണ് ഓടി രക്ഷപെട്ടത്. പൊന്‍കുന്നം ഡിവൈഎസ്പി ബാബുകുട്ടന്റെ നേതൃത്വത്തില്‍ പൊലീസ് പ്രതിയ്ക്കായി വ്യാപകമായ തിരച്ചില്‍ നടത്തുകയാണ്.

കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുളള സംഘത്തിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി മുഹമ്മദ് കൈസിനെ നിരീക്ഷിച്ചു വരികയായിരുന്നു ഉദ്യോ?ഗസ്ഥര്‍. പ്രതി വീട്ടിലുണ്ടെന്നറിഞ്ഞ സംഘം പരിശോധനയ്ക്കായി എത്തിയപ്പോള്‍ പ്രതി പിന്‍വാതില്‍ വഴി ഓടി രക്ഷപ്പെടുകയായിരുന്നു.
ജില്ലാപോലീസ് മേധാവിയുടെ ഡാന്‍സഫ് ടീമും കാഞ്ഞിരപ്പള്ളി പോലീസും ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page