കൂട്ടിക്കല്‍ വില്ലേജ് ആഫീസിന്റെ ഉദ്ഘാടനം നാളെ
കൂട്ടിക്കല്‍: റീബില്‍ഡ് കേരളയില്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കൂട്ടിക്കല്‍ വില്ലേജ് ആഫീസിന്റെ ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3ന് റവന്യു വകുപ്പു മന്ത്രി അഡ്വ.. കെ.രാജന് നിര്‍വ്വഹിക്കും എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ പി.കെ.ജയശ്രി സ്വാഗതം ആശംസിക്കും. ആന്റോ ആന്റണി എം.പി. ജോസ് കെ.മാണി എം.പി.എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും.എ.ഡി.എം. ജിനു പുന്നൂസ്, സബ്കലക്ടര്‍ സഫ്ന നസുറുദ്ദീന് തുടങ്ങിയവർ പങ്കെടുക്കും