മണിമലയിൽ നെറ്റ്‌വർക്ക് കേബിളുകൾ മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു
മണിമലയിൽ നെറ്റ്‌വർക്ക് കേബിളുകൾ മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല ആലപ്ര വൈദ്യശാലപ്പടി ഭാഗത്ത് പനച്ചിക്കൽ വീട്ടിൽ കൊച്ചുകുഞ്ഞു മകൻ സതീഷ് എൻ. കെ (47) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്
ഇയാൾ കഴിഞ്ഞ ദിവസം മണിമല പുലിക്കല്ല് ഭാഗത്ത് പൈപ്പിനുള്ളിലൂടെ കടന്നു പോകുന്ന ഏകദേശം 75,000 രൂപയോളം വില വരുന്ന 40 മീറ്ററോളം ബി.എസ്.എൻ.എൽ ഒപ്റ്റിക്കല്‍ കേബിളുകളാണ് മുറിച്ചെടുത്ത് മോഷ്ടിച്ചുകൊണ്ട് പോയത്. സമീപവാസികൾക്ക് ഇന്റർനെറ്റും മറ്റു സേവനങ്ങളും ലഭിക്കുന്നില്ല എന്ന് ടെലിഫോൺ എക്സ്ചേഞ്ചിൽ അറിയിക്കുകയും,എക്സ്ചേഞ്ച് അധികൃതർ നടത്തിയ പരിശോധനയിൽ കേബിളുകൾ നഷ്ടപ്പെട്ടതായി കണ്ടെത്തുകയുമായിരുന്നു.
തുടർന്ന് മണിമല പോലീസിൽ പരാതി നല്‍കുകയും , ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ പ്രതിയെ കണ്ടെത്തി പിടികൂടുകയുമായിരുന്നു. മണിമല സ്റ്റേഷൻ എസ്.എച്ച്.ഓ ഷാജിമോൻ ബി , എസ്.ഐ മാരായ വിജയകുമാർ,റോബി, അനിൽകുമാർ, സി.പി.ഓ മാരായ രാഹുൽ, പ്രശാന്ത് ശിവാനന്ദ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.