മുരിക്കുംവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ എൻ എസ് എസ് ക്യാമ്പ്സമാപിച്ചു
എൻ എസ് എസ് *ക്യാമ്പ്* *സമാപിച്ചു
മുരിക്കുംവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ഏഴ് ദിവസമായി ഗവ: എൽപി സ്കൂളിനെ ഏറ്റെയെടുത്ത് വിവിധ പരിപാടികൾ നടത്തുക ഉണ്ടായി. അടുക്കള പച്ചക്കറി തോട്ടം നിർമ്മാണം , സ്കൂൾ പരിസരം വ്യത്തിയാക്കൽ, പൂന്തോട്ട നിർമ്മാണം ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പുകൾ എക്സൈസ് & പോലീസിൻ്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ , ഫയർ റെസ്ക്യൂ വിൻ്റെ ക്ലാസുകൾ ഫിൽ ഡ് വിസിറ്റ്, വിദഗ്ദ്ധരുടെ ക്ലാസ്സുകൾ
കിടപ്പ് രോഗികളെയും ഒപ്പം വണ്ടൻപതാൽ ആതുര ആശ്രമവും സന്ദർശിച്ചു. ഇന്ന് നടന്ന സമാപന സമ്മേളനം പി ടി എ പ്രസിഡൻ്റ് കെ റ്റി സനൽ അധ്യക്ഷത വഹിച്ചു. മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് രേഖാ ദാസ് ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ പി ബി രാധാകൃഷ്ണൻ പ്രിൻസിപ്പാൾ പി എസ് സുരേഷ് ഗോപാൽ എച്ച് എം ടി ആർ രാജമ്മ ബി സുനിൽ കുമാർ. പി ജി സന്തോഷ്, എം ബാലകൃഷ്ണൻ, വി എസ് രതീഷ് രാജേഷ് മലയിൽ എന്നിവർ സംസാരിച്ചു.