ലഹരിക്കെതിരെ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി
ലഹരിക്കെതിരെ സ്വാന്തനം ഇളംകാട് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. മുക്കുളം താഴത്തങ്ങാടി മദ്രസ്സാ ഹാളില്‍ വെച്ച് നടത്തിയ പരിപാടിയില്‍ മുഹമ്മദ്കുട്ടി മിസ്ബഹി അദ്ധ്യക്ഷത വഹിച്ചു.കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി ഡോമിനിക് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രജനി സുധീര്‍,സിന്ധു മുരളീധരന്‍,വിനോദ് കെ എന്‍,പി വി വിശിനാഥന്‍, ജമാ അത്ത് പ്രസിഡന്റ് കെ എച്ച് അഷറഫ്,ഹംസാ മദനി,നിജാഷ് തുടങ്ങിയവര്‍ സംസാരിച്ചു. പെരുവന്താനം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ സുനില്‍ ക്ലാസ്സുകള്‍ നയിച്ചു.