കാഞ്ഞിരപ്പള്ളിയില്‍ മധ്യവയസ്‌കനെ വഴിയിലിട്ട് ആക്രമിച്ച് മദ്യപസംഘം
കാഞ്ഞിരപ്പള്ളിയില്‍ മധ്യവയസ്‌കനെ വഴിയിലിട്ട് ആക്രമിച്ച് മദ്യപസംഘം
കാഞ്ഞിരപ്പള്ളി: കൂവപ്പള്ളിയില്‍ മധ്യവയസ്‌കനെ മദ്യപസംഘം വഴിയിലിട്ട് ആക്രമിച്ചതായി പരാതി.
ക്രിസ്മസ് തലേന്നായിരുന്നു സംഘം കൂവപ്പള്ളി സ്വദേശി ജോബിയെ മര്‍ദിച്ചത്. പരിക്കേറ്റ ജോബി കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. അക്രമിസംഘം തന്നെ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത്
മദ്യപിച്ചും ലഹരി ഉപയോഗിച്ചും സംഘം സ്ഥിരമായി പ്രദേശത്തുണ്ടെന്നാണ് വിവരം. വാക്കു തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ജോബിയെ സംഘം മര്‍ദിക്കുകയായിരുന്നു.
സംഭവത്തില്‍ കേസെടുക്കാന്‍ ആദ്യം പൊലീസ് തയ്യാറായില്ലെങ്കിലും പിന്നീട് കേസെടുത്ത പൊലീസ് ജോബിയുടെ മൊഴി രേഖപ്പെടുത്തി.