മാനവ സംസ്കൃതി കാഞ്ഞിരപ്പള്ളി താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ പി ടി തോമസ് അനുസ്മരണം നടത്തി
മുണ്ടക്കയം . മാനവ സംസ്കൃതി കാഞ്ഞിരപ്പള്ളി താലൂക്ക് സമിതിയുടെ ആഭിമുഖ്യത്തിൽ
മുണ്ടക്കയം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ
പി ടി തോമസ് അനുസ്മരണം നടത്തി.ഡിസിസി പ്രസിഡൻറ്
നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഡോ.സാജു ജോസഫ് അധ്യക്ഷത വഹിച്ചു.
അഡ്വ ജോസി ആൻറണി ‘പി.ടി അനുസ്മരണ പ്രഭാഷണവും, ജില്ല ചെയർമാൻ റ്റി.എം.സലിം, സെക്രട്ടറി ടി.എം.ശ്രീകുമാർ എന്നിവർ സ്മൃതി ഭാഷ ണ വും നടത്തി.യഥാക്രമം കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം പ്രസി ഡൻറുമാരായ റോയി കപ്പലുമാക്കൽ, നൗഷാദ് ഇല്ലിക്കൻ എന്നിവർ പിടിയുമായുള്ള അനുഭവം പങ്കുവച്ചു. ജിനു ജോൺ, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് സിനിമോൾ തടത്തിൽ എന്നിവർ പി.ടി. അനൂസ്മരണഗാനാലാപനം നടത്തി.താലൂക്ക് സെക്രട്ടറി അനിതാ ഷാജി സ്വാഗതവും, ജില്ല കമ്മിറ്റി അംഗം പി.ഐ. ഷമീർ കൃതജ്ഞതയും പറഞ്ഞു.സാമൂഹിക , സാമുദായിക സംസ്കാരിക ,രാഷ്ട്രീയ രംഗത്തെ പ്രമുഖർ പി.ടി.അനുസ്മരണ യോഗത്തിൽ
പങ്കെടുത്തു.