കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ക്രിസ്മസ്-പുതുവല്‍സര ആഘോഷവും സാസ്കാരിക സമ്മേളനവും
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്
ക്രിസ്മസ്-പുതുവല്‍സര ആഘോഷവും സാസ്കാരിക സമ്മേളനവും
കാഞ്ഞിരപ്പളളി : കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ക്രിസ്മസ് പുതുവത്സര ആഘോഷവും, സാസ്കാരിക സമ്മേളനവും, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരും ജീവനക്കാരും നിർവഹണ ഉദ്യോഗസ്ഥരും മഹിളാ പ്രധാന് ഏജന്റുമാരും ചേർന്ന് വളരെ വിപുലമായ രീതിയിൽ നടത്തുവാന്‍ തീരുമാനിച്ചു. സംസ്കാരിക സമ്മേളനം,ഗ്രാമ പഞ്ചായത്തുകൾ തമ്മിലുള്ള കരോൾ മത്സരം,ക്രിസ്മസ് പാപ്പ മത്സരം,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരുടെയും ജീവനക്കാരുടെയും വിവിധ കലാ മത്സരങ്ങൾ,രാഹുൽ കൊച്ചാപ്പി നേതൃത്വം നൽകുന്ന വജ്രജൂബിലി കലാകാരൻമാരുടെ പാട്ടഴകിന്റെ കൊട്ടിയാട്ടം 🌸സ്നേഹ വിരുന്ന് എന്നിങ്ങനെ അലോഹ 2K22 എന്ന പേരിൽ 29/12/22 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ വെച്ചാണ് പരിപാടികൾ നടത്തപ്പെടുന്നത്. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്ത അജിത രതീഷ്, വൈസ് പ്രസിഡന്റ് ജോളി മടുക്കകുഴി, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റു,മാര്‍, കാഞ്ഞിരപ്പളളി രൂപതാ വികാരി ജനറല്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, സരസ്വതി തീര്ത്ഥിപാദ സ്വാമികള്‍ ഇടചോറ്റി ആശ്രമം, പൂതക്കുഴി മുഹയ്ദ്ദീന്‍ ജുമാ മസ്ജിദ് ഇമാം ഷാമോന് അല്‍കൌസരി, തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും