നിരവധി ക്രിമിനൽ/ നർകോട്ടിക് കേസുകളിൽ പ്രതിയെ അറസ്റ്റ് ചെയ്തു
ഇടുക്കി: നിരവധി ക്രിമിനൽ/ നർകോട്ടിക് കേസുകളിൽ പ്രതിയായ ചങ്ങനാശ്ശേരി വാകത്താനം കാലായിൽ ഷിജോ P മാത്യു (ആമോസ് 32 നെ ) പാമ്പാടി റെയിഞ്ച് ഇൻസ്പെക്ടർ പി.ജെ ടോംസിയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തതു.കഴിഞ്ഞ നവംബർ 4 മണർകാട് മാലം കള്ളുഷാപ്പിന് സമീപത്തു വച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.പൾസർ ബൈക്കിൽ രണ്ടുപേർ ചേർന്ന് എംഡിഎംഎ കടത്തിക്കൊണ്ടു വരുന്നതായി രഹസ്യ വിവരം ലഭിച്ച അടിസ്ഥാനത്തിൽ പാമ്പാടി റെയിഞ്ച് എക്സൈസ് ടീം പരിശോധന നടത്തുകയായിരുന്നു.വിൽപ്പന നടത്താൻ ഇവർ കടത്തിക്കൊണ്ടുവന്ന 400 ഗ്രാം എംഡിഎംഎ യും, കഞ്ചാവും ആമോസിനൊപ്പം ഉണ്ടായിരുന്ന സന്ദീപില്‍ നിന്നും പിടികൂടവേ ആമോസ് സംഭവ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.
ഇയാൾ ഇടുക്കി ജില്ലയിലെ കൊക്കയർ ഭാഗത്തുള്ള ഭാഗത്ത് ഉള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പാമ്പാടി റെയിഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ റും എക്സൈസ് കമ്മിഷണർ സ്‌ക്വാഡ് അംഗവുമായ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തി പ്രിവന്റ് ഓഫീസർ ആനന്ദരാജ്, എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗം കെ എൻ സുരേഷ്, സിവിൽ എക്സൈസ് ഓഫീസർ അഭിലാഷ് സി എ, എന്നിവർ കൊക്കയർ പ്രദേശം കേന്ദ്രീകരിച്ച് ദിവസങ്ങളായി അന്വേഷണത്തിന് ഒടുവിലാണ് ആമോസിനെ കുറിച്ച് വിവരം ലഭിക്കുന്നത്.