യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

ക്രിസ്തുമസ്
ആഘോഷത്തിന് ഇടയ്ക്ക്
ഉണ്ടായ വാക്ക് തർക്കത്തെ
തുടർന്ന് യുവാവിനെ വെട്ടി
കൊലപ്പെടുത്താൻ ശ്രമിച്ച
കേസിൽ ഒരാളെ പോലീസ്
അറസ്റ്റ് ചെയ്തു.
കാഞ്ഞിരപ്പള്ളി ഇടക്കുന്നം
ഭാഗത്ത് പാറക്കൽ വീട്ടിൽ
ഭാസ്കരൻ മകൻ ജിനു
ഭാസ്കരൻ (45)
എന്നയാളെയാണ്
കാഞ്ഞിരപ്പള്ളി പോലീസ്
അറസ്റ്റ് ചെയ്തത്.ഇയാൾ
കഴിഞ്ഞ ദിവസം രാത്രി 12
മണിയോടുകൂടി കൂവപ്പള്ളി
സ്വദേശിയായ
സോനു
ജോസഫ് എന്നയാളെയാണ്
വെട്ടി കൊലപ്പെടുത്താൻ
ശ്രമിച്ചത്.
ജിനുവിന്റെ വീടിനു സമീപം
ക്രിസ്മസ്
ആഘോഷങ്ങൾക്ക് വേണ്ടി
ഇയാൾ സോനുവിനും,
സുഹൃത്തുക്കൾക്കും എല്ലാ
സഹായങ്ങളും ചെയ്തു
കൊടുത്തിരുന്നു. രാത്രിയിൽ
ക്രിസ്മസ്
ആഘോഷത്തിനിടയിൽ
ഇരുവരും തമ്മിൽ
വാക്കുതർക്കം
ഉണ്ടാവുകയും ജിനു
വീട്ടിലേക്ക് പോവുകയും
ചെയ്തു. സോനുവും
സുഹൃത്തുക്കളും
ജിനുവിന്റെ വീട്ടിലായിരുന്നു
ബൈക്ക് വച്ചിരുന്നത്.
ബൈക്ക് എടുക്കാനായി
സോനു ചെല്ലുന്ന സമയം
ജിനു സോനുവിനെ ചീത്ത
വിളിക്കുകയും വാക്കത്തി
കൊണ്ട്
വെട്ടുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page