മുരിക്കുംവയൽ എൽ പി സ്കൂളിൽ എൻ എസ് എസ് സ്പത ദിന ക്യാമ്പ്
മുരിക്കുംവയൽ എൽ പി സ്കൂളിൽ എൻ എസ് എസ് സ്പത ദിന ക്യാമ്പ്
മുരിക്കുംവയൽ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീമിൻ്റെആഭീ മുഖ്യത്തിൽ മുരിക്കുംവയൽ ഗവ.:എൽ പി സ്കൂളിൽ വച്ച് ഡിസംമ്പർ 26 മുതൽ ജനുവരി 1 വരെ നീണ്ടു നിൽക്കുന്ന സപ്തദിന റെസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സ്കൂൾ പരിസരം വ്യത്തിയാക്കൽ അടുക്കള പച്ചക്കറി തോട്ട നിർമ്മാണം, കിടപ്പ് രോഗികളെ സന്ദർശിക്കൽ ,മെസിക്കൽ ക്യാമ്പുകൾ എക്സൈസ് ,പോലീസ് എന്നിവയുടെ നേതത്വത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ, വിവിധ വിഷയങ്ങളിൽ നടത്തപ്പെടുന്ന ക്ലാസുകൾ, സെമിനാറുകൾ വിവിധ കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തിയാണ് 7 ദിവസത്തെ പ്രവർത്തനങ്ങൾ ഡിസംമ്പർ 26ന് ‘വൈകിട്ട് 4 മണിക്ക് പി ടി എ പ്രസിഡൻറ് കെ.റ്റി സനൽ അധ്യക്ഷത വഹിക്കുന്ന യോഗം കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ: ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ പ്രദീപ മുഖ്യ പ്രഭാഷണം നടത്തും.
മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് അംഗം കെ എൻ സോമരാജൻ
എസ് എം സി ചെയർമാൻ പി ബി രാധാകൃഷ്ണൻ എൽ പി സ്കൂൾ പി ടി എ പ്രസിഡൻറ് എം ബി സനിൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ഷാമി പി ബി
വി എച്ച് എസ് ഇ പ്രിൻസിപ്പാൾ
പി എസ് സുരേഷ് ഗോപാൽ, എച്ച് എം
പി എ റഫീക്ക്,
എ എസ് സുരേഷ്
സുനിൽകുമാർ, എം.പി രാജേഷ്
റ്റി എച്ച് ഷീജാമോൾ
എൽ പി എച്ച് എം ടി ആർ രാജമ്മ
ബി സുരേഷ് കുമാർ
എന്നിവർ സംസാരിക്കും.