എംജി യൂണിവേഴ്സിറ്റി ഇന്നത്തെ വാർത്തകൾ
പ്രോജക്ട്/ ടെക്നിക്കൽ അസിസ്റ്റന്റ്
മഹാത്മാഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്മെന്റ് സ്റ്റഡീസിൽ പ്രോജക്ട്/ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആറു മാസത്തേക്കാണ് നിയമനം. കാലാവധി ദീർഘിപ്പിച്ചു നൽകാൻ സാധ്യതയുണ്ട്.
ഇംഗ്ലീഷ്, അറബിക്, അറബിക്-മലയാളം, മലയാളം എന്നീ ഭാഷകളോടെയുള്ള മെട്രിക്കുലേഷൻ ആണ് അടിസ്ഥാന യോഗ്യത. കൂടാതെ ഡിജിറ്റൈസേഷൻ പ്രോജക്ടിലുള്ള പ്രവൃത്തി പരിചയം, പ്രോജക്ട് ഡിജിറ്റൈസേഷൻ ടെക്നിക്കിൽ പരിജ്ഞാനം എന്നിവ ഉണ്ടായിരിക്കണം.
അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 24.
കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ (www.mgu.ac.in).
(പി.ആർ.ഒ./39/1766/2022)
പരീക്ഷാ ഫലം
ആറാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി (2019 അഡ്മിഷൻ റഗുലർ, 2018 അഡ്മിഷൻ സപ്ലിമെന്ററി), ത്രിവത്സര എൽ.എൽ.ബി. (2016,2017 അഡ്മിഷനുകൾ സപ്ലിമെന്ററി, 2015 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2014 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2013 അഡ്മിഷൻ മൂന്നാം മെഴ്സി ചാൻസ് – സെപ്റ്റംബർ 2022) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ജനുവരി നാലു വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.
(പി.ആർ.ഒ./39/1767/2022)