കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും
കോട്ടയം: ജില്ലയിൽ നാളെ (21/12/2022) തീക്കോയി, രാമപുരം, കുറിച്ചി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1.തീക്കോയി സെക്ഷൻ കീഴിൽ LT ലൈനിലെ ടച്ചിങ് വെട്ടി മാറ്റുന്ന ജോലി നടക്കുന്നതിനാൽ 8.30 മുതൽ 4.30 വരെ മംഗളഗിരി, ഐരാറ്റുപാറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും.
2. രാമപുരം 33 KV ലൈനിയിൽ പണി നടക്കുന്നതിനാൽ രാമപുരം സെക്ഷന്റെ കീഴിൽ ഉള്ള എല്ലാം ട്രാൻസ്‌ഫോർമറിലും രാവിലെ 8.30 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
3. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന
കനകകുന്ന്, ബദനി എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുത ൽ 5 വരെ വൈദ്യുതി മുടങ്ങും.
4. പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ പൊന്തനാൽ ട്രാൻസ്ഫോമർ പരിധിയിലുള്ള ഉപഭോക്താക്കൾക്ക് 9:30 മുതൽ 3 വരെ ടച്ചിങ് വർക്കുമായി ബന്ധപ്പെട്ട് വൈദ്യുതി മുടങ്ങുന്നതാണ്.
5. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നടപ്പാലം,ദേവപ്രഭ, പാലക്കലോടി, കീചിച്ചാൽ എന്നീ ട്രാൻസ്ഫോമുകളിൽ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
6. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വേട്ടടി അമ്പലം ട്രാൻസ്ഫോർമറിൽ രാവിലെ 9 മുതൽ 5 മണി വരെയും പോത്തോട് , മനയ്ക്കച്ചിറ സോമിൽ എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
7. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ വട്ടക്കുന്ന്, സ്പ്രിങ്ങ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.