കോട്ടയം അയർക്കുന്നത്ത് രണ്ട് വിദ്യാർത്ഥികൾ കയത്തിൽ മുങ്ങി മരിച്ചു
കോട്ടയം അയർക്കുന്നത്ത് രണ്ട് വിദ്യാർത്ഥികൾ കയത്തിൽ മുങ്ങി മരിച്ചു.
അയർക്കുന്നം പാദുവ പന്നഗം തോട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് നഴ്സിംങ് വിദ്യാർത്ഥികളാണ് കയത്തിൽ മുങ്ങി മരിച്ചത്.
കൊല്ലം ട്രാവൻകൂർ കോളേജ് ഓഫ് നഴ്സിംങ് കോളേജിലെ രണ്ടാം വർഷ ബി എസ് സി നഴ്സിംങ് വിദ്യാർത്ഥികളായ കരുനാഗപ്പള്ളി സ്വദേശി അജ്മൽ (21) , വർക്കല സ്വദേശി വജൻ (21) എന്നിവരാണ് മരിച്ചത്.
അയർക്കുന്നത്തുള്ള സുഹൃത്തിനെ കാണാൻ എത്തിയ നാലംഗ വിദ്യാർത്ഥി സംഘത്തിലെ രണ്ട് പേരാണ് പന്നഗം തോട്ടിൽ കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽ പെട്ട് മുങ്ങിയത്.
തുടർന്ന് വിവരം അറിഞ്ഞ് ഫയർഫോഴ്സും,പോലീസും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് ഇരുവരെയും കണ്ടെത്തിയത്.
ജീവനുണ്ടെന്ന സംശയത്തിൽ ഉടൻ തന്നെ കിടങ്ങൂരിലെയും, ചേർപ്പുങ്കലിലെയും സ്വകാര്യ ആശുപത്രിയിൽ ഇവരെ എത്തിച്ചുവെങ്കിലും പിന്നാലെ മരിച്ചു.
പന്നഗം തോട്ടിലെ മുടപ്പാലം തടയണ ഭാഗത്തെ ആഴമേറിയ കയത്തിൽ പെട്ടതാണ് വൻ ദുരന്തത്തിനിടയാക്കിയത്.