ഇലക്ട്രിക്‌വാള്‍ തെന്നി വടംപൊട്ടിയതിനെ തുടര്‍ന്ന് മരത്തില്‍ നിന്നും വീണു മരിച്ചു
ഇലക്ട്രിക്‌വാള്‍ തെന്നി വടംപൊട്ടിയതിനെ തുടര്‍ന്ന് മരത്തില്‍ നിന്നും വീണു മരിച്ചു
മുണ്ടക്കയം:ഇലക്ട്രിക്വാള്‍ തെന്നി വടംപൊട്ടിയതിനെ തുടര്‍ന്ന് മരത്തില്‍ നിന്നും വീണു മരിച്ചു.മുണ്ടക്കയം മുരിക്കുംവയല്‍ കൈപ്പന്‍ പ്ലാക്കല്‍ വിനോദ് ( 47 ) ആണ് അപകടത്തില്‍ മരിച്ചത്.
കോരുത്തോട് കുഴിമാവ് മൂഴിക്കലില്‍ ഇന്നു രാവിലെയായിരുന്നു അപകടമുണ്ടായത്. മരത്തിന് മുകളില്‍ കയറി ഇലക്ടിക് വാള്‍ ഉപയോഗിച്ച് മുറിക്കുന്നതിനിടയില്‍ വാള്‍ തെന്നി മരത്തില്‍ കെട്ടിയ വടത്തില്‍ തട്ടുകയായിരുന്നു.ഇതോടെ വടം പൊട്ടി വിനോദ് താഴേക്ക് പതിക്കുകയായിരുന്നു. അപകടം നടന്ന ഉടന്‍ തന്നെ മുണ്ടക്കയം മുപ്പത്തിയഞ്ചാം മൈലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുണ്ടക്കയം പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് പ്രസിഡന്റാണ് പരേതന്‍