തൊഴിലുറപ്പ് പദ്ധതി:മുണ്ടക്കയം പഞ്ചായത്ത് പരിധിയില്‍ വിവിധ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
തൊഴിലുറപ്പ് പദ്ധതി വിവിധ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
മുണ്ടക്കയം പഞ്ചായത്ത് പരിധിയില്‍ മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍(MGNREGA) ചെയ്യുന്ന പശുതൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട്, പന്നിക്കൂട്, സോക്പിറ്റ്, പടാതാക്കുളം, കമ്പോസ്റ്റ് കുഴി, തീറ്റപ്പുല്‍കൃഷി, കിണര്‍നിര്‍മ്മാണം, കിണര്‍ റീചാര്‍ജ്ജിങ്ങ് തുടങ്ങിയ പ്രവര്‍ത്തികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം 2 ലക്ഷത്തില്‍ താഴെയാകണം തൊഴില്‍കാര്‍ഡുള്ളവര്‍ക്കും 5 ഏക്കര്‍ ഭൂമിയില്‍താഴെയുള്ളവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. അപേക്ഷകര്‍ ഡിസംബര്‍ 21 ന് മുമ്പ് മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഓഫീസിലെ MGNREGA ഓഫീസുമായി ബന്ധപ്പെടണം