വേലനിലത്തെ പഞ്ചായത്ത് അംഗത്തെ ആക്രമിച്ച കുറുനരിക്ക് പേവിഷബാധ ഉണ്ടെന്നു പരിശോധന റിപ്പോര്‍ട്ട്
മുണ്ടക്കയം: ഒന്നാം വാർഡ് വേലനിലത്തെ പഞ്ചായത്ത് അംഗത്തെ ആക്രമിച്ച കുറുനരിക്ക് പേവിഷബാധ ഉണ്ടെന്നു പരിശോധന റിപ്പോര്‍ട്ട്.
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് മെമ്പര്‍ വേലനിലം കണ്ടത്തില്‍ ജോമിതോമസ്സിനെയാണ് ഒരാഴ്ച മുമ്പ് കുറു നരി ആക്രമിച്ചത്
തിരുവല്ലയിലെ ലബോട്ടറിയിൽ നടത്തിയ പരിശോധനയിലാണ് കുറുനരിക്ക് പേ വിഷബാധയുണ്ടന്നു കണ്ടെത്തിയത്.
അതേസമയം കുറുനരിയുടെ മരണകാരണം വെടിയേറ്റാണന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ കണ്ടെത്തി. കമ്പി പാര ഉപയോഗിച്ചു തല്ലി കൊല്ലുകയായിരുന്നുവെന്നാണ് ജനപ്രതിനിധി വനപാലകര്‍ക്കു നല്കിയ മൊഴി . കുഴിച്ചിട്ട കുറുനരിയെ പുറത്തെടുത്ത വനപാലകര്‍ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം പേ വിഷപരിശോധനക്കായി അയക്കുകയായിരുന്നു.