ചാരായം നിർമ്മിക്കാനായി സൂക്ഷിച്ച നൂറ് ലിറ്റർ കോട എക്സൈസ് പിടികൂടി
കോട്ടയം: കോരുത്തോട് പള്ളിപ്പടി ജംഗ്ഷനിൽ റബർ തോട്ടത്തിൽ ചാരായം നിർമ്മിക്കാനായി സൂക്ഷിച്ച നൂറ് ലിറ്റർ കോട എക്സൈസ് പിടികൂടി.
കോരുത്തോട് പട്ടാളക്കുന്ന് കരയിൽ പാറയോലിക്കൽ രാജുവിന്റെ ഉടമസ്ഥതയിൽ ഉള്ള റബർ തോട്ടത്തിൽ നിന്നാണ് കോട പിടികൂടിയത്.
നാളുകളായി ഇവിടെ റബർ ടാപ്പിങ് ഇല്ലാതെ കിടന്നതിനാൽ കാടും പടലവും പിടിച്ചു കിടന്ന സ്ഥലത്ത് മണിക്കൂറുകൾ നീണ്ട തിരച്ചിലിന് ഒടുവിലാണ് എക്സൈസ് കോട കണ്ടെത്തിയത്. ഈ സ്ഥലം പെരിയാർ ടൈഗർ റിസർവിനോട് ചേർന്ന് ആണ് കിടക്കുന്നത്. കോട സൂക്ഷിച്ചുവച്ച ആളെ പിടികൂടാനായില്ല.