കണ്ണിമലയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു മരണം

എരുമേലി :കണ്ണിമലയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു മരണം. 17 തീര്‍ത്ഥാടകര്‍ക്ക്
പരിക്കേറ്റു. വാഹനത്തിലുണ്ടായിരുന്ന പത്ത് വയസുകാരി സംഘമിത്രയാണ് മരണപ്പെട്ടത്. മുണ്ടക്കയം എരുമേലി സംസ്ഥാന
പാതയില്‍ വൈകിട്ട് 3.15 ഓടെയായിരുന്നു അപകടം.
ചെന്നൈയില്‍ നിന്ന് ശബരിമലയിലേയ്ക്ക് പോയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. തീര്‍ത്ഥാടകര്‍
ചെന്നൈ താംബരം സ്വദേശികളാണ്. കണ്ണിമല ഇറക്കത്തില്‍ നിയന്ത്രണം നഷ്ടമായ വാഹനം കാഷ് ബാരിയര്‍ തകര്‍ത്ത് കുഴിയിലേയ്ക്ക് മറിയുകയായിരുന്നു. വാഹനത്തില്‍ ആകെ 21
പേരാണുണ്ടായിരുന്നത്. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി, എരുമേലി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗുരുതര പരിക്കേറ്റ സംഘമിത്രയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page