കഞ്ചാവും 350 മില്ലി എം.ഡി .എം എ യുമായി യുവാവിനെ പീരുമേട് പോലീസ് അറസ്റ്റ് ചെയ്തു
കുട്ടിക്കാനം: കഞ്ചാവും 350 മില്ലി എം.ഡി .എം എ യുമായി യുവാവിനെ പീരുമേട് പോലീസ് അറസ്റ്റ് ചെയ്തു . മുണ്ടക്കയം ഇളങ്കാട് വയലിൽ ജെറിൽ ജോർജ്ആ ണ് പിടിയിലായത് പീരുമേട് പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലാവുന്നത് .രഹസ്യ വിവരത്തെത്തുടര്‍ന്ന് പീരുമേട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കുട്ടിക്കാനം അമ്മച്ചി കൊട്ടാരത്തിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസം എം.ഡി.എം.എ യുമായി ഏലപ്പാറയില്‍ നിന്ന് രണ്ട് യുവാക്കളെ പീരുമേട് പൊലീസ് പിടികൂടിയിരുന്നു . ഇവരെ ചോദ്യം ചെയ്തതിൽ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്
കുട്ടിക്കാനം അമ്മച്ചി കൊട്ടാരത്തിന്റെ സമീപത്തുള്ള വിജനമായ സ്ഥലങ്ങളിൽ ലഹരി മാഫിയ പിടിമുറുക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു