പി.എസ്.സി പരീക്ഷാ പരിശീലനം: സ്പോട്ട് രജിസ്ട്രേഷന് അവസരം
പി.എസ്.സി പരീക്ഷാ പരിശീലനം:
സ്പോട്ട് രജിസ്ട്രേഷന് അവസരം
കോട്ടയം: ജില്ലാ ആസൂത്രണ സമിതിയുടെയും ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ തിരുവനന്തപുരം കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന സൗജന്യ ബിരുദതല പി.എസ്.സി പരീക്ഷാ പരിശീലനത്തിന് ജില്ലയില്‍ നിന്നുള്ള പട്ടികജാതി/പട്ടികവര്‍ഗ ബിരുദധാരികള്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്‍ ചെയ്യാം. ഡിസംബര്‍ 15 ന് രാവിലെ 10 ന് നാട്ടകം ഗവണ്‍മെന്റ് കോളേജിലാണ് സ്പോട്ട് രജിസ്ട്രേഷന്‍ . പരിശീലനം ഡിസംബര്‍ മൂന്നാം വാരം ആരംഭിക്കും. വിശദവിവരത്തിന് ഫോണ്‍: 8606794635.