ജില്ലാ ആശുപത്രിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മുണ്ടക്കയം ഇളങ്കാട് സ്വദേശിനി മരിച്ചു
കോട്ടയം: ജില്ലാ ആശുപത്രിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ മുണ്ടക്കയം ഇളങ്കാട് സ്വദേശിനിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇളങ്കാട് കൊച്ചുപറമ്പില്‍ വീട്ടില്‍ സുജാത വിജയന്‍ (57 ) ആണ് മരിച്ചത്. ഇവരുടെ ഒപ്പം അപകടത്തില്‍ പരിക്കേറ്റ സാലി മോഹന്‍ (53) ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. ജില്ലാ ആശുപത്രിക്ക് സമീപത്തെ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ വേഗത്തിലെത്തിയ ഇരുചക്രവാഹനം ഇരു സ്ത്രീകളെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഇവരെ സമീപത്തുണ്ടായിരുന്ന ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സുജാത മരിച്ചിരുന്നു ഇടിച്ച വാഹനത്തിനായി പോലീസ് അന്വേഷണം ആരംഭിച്ചു