മുട്ടപ്പള്ളിയിൽ ശബരിമല തീർത്ഥാടകരുടെ കാറുകൾ കൂട്ടിയിടിച്ച് ഒമ്പത് പേർക്ക് പരിക്ക്
മുക്കൂട്ടുതറ മുട്ടപ്പള്ളിയിൽ ശബരിമല തീർത്ഥാടകരുടെ കാറുകൾ കൂട്ടിയിടിച്ച് ഒമ്പത് പേർക്ക് പരിക്ക്
മുക്കൂട്ടുതറ മുട്ടപ്പള്ളയിൽ ശബരിമല തീർത്ഥാടകരുടെ കാറുകൾ കൂട്ടിയിടിച്ച് ഒമ്പത് പേർക്ക് പരിക്ക്
എരുമേലി -പമ്പാ ഹൈവേയിൽ മുട്ടപ്പള്ളിയ്ക്ക് സമീപം കാറുകൾ കൂട്ടിയിടിച്ച് ശബരിമല തീർഥാടകരടക്കം ഒമ്പത് പേർക്ക് പരിക്കേറ്റു. പമ്പയിലേക്ക് പോകുകയായിരുന്ന മലപ്പുറം സ്വദേശികൾ സഞ്ചരിച്ച തീർഥാടക വാഹനം എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. മലപ്പുറം സ്വദേശികളായ പ്രയാഗ് നാരായണൻ (12), സുധ കീർത്തി (ഏഴ്), ശ്രീഗൗരി (ഒമ്പത്), സീതാ രാം (14), എരുമേലി എയ്ഞ്ചൽവാലി സ്വദേശികളായ വെള്ളാപ്പള്ളിയിൽ വി.ജി ജോസഫ് (52), ഉഷ ജോസഫ് (50), മിനി രാജേന്ദ്രൻ (48), രമ്യ (24), കാർ ഡ്രൈവർ തുലാപ്പള്ളി സ്വദേശി തോട്ടത്തിൽ സജി (45) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഞായറാഴ് വൈകിട്ട് 6.30 യോടെ പമ്പ പാതയിൽ മൂട്ടപ്പള്ളിക്ക് സമീപമായിരുന്നു അപകടം.