എരുമേലി മട്ടന്നൂര്കര ഭാഗത്ത് കക്കൂസ് മാലിന്യം നിക്ഷേപിച്ച കേസിൽ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു
കോട്ടയം :എരുമേലി മട്ടന്നൂര്കര ഭാഗത്ത് കക്കൂസ് മാലിന്യം നിക്ഷേപിച്ച കേസിൽ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു. ആലപ്പുഴ മുഹമ്മ ചാരമംഗലം ഭാഗത്ത് കല്ലംപുറം കോളനി വീട്ടിൽ വിനോദ് മകൻ മനു വിനോദ് (23) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ ദിവസം രാത്രിയിൽ മട്ടന്നൂർക്കര ഭാഗത്തുള്ള തോട്ടിൽ ലോറിയിൽ കക്കൂസ് മാലിന്യം നിക്ഷേപിച്ചതിനുശേഷം കടന്നു കളയുകയായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളെ പിടികൂടുകയുമായിരുന്നു.