സ്വയംതൊഴിൽ വായ്പ; ശിൽപശാല ഡിസംബർ 13ന്
സ്വയംതൊഴിൽ വായ്പ;
ശിൽപശാല ഡിസംബർ 13ന്
കോട്ടയം: എംപ്ലോയ്‌മെന്റ് വകുപ്പ് നടപ്പാക്കുന്ന സ്വയംതൊഴിൽ പദ്ധതികളെക്കുറിച്ചുള്ള ശിൽപശാല ഡിസംബർ 13ന് ഉച്ചകഴിഞ്ഞ് കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ശിൽപശാലയിൽ വിവിധ സ്വയംതൊഴിൽ വായ്പപദ്ധതികളെക്കുറിച്ച് വിവരിക്കും. സർക്കാർ സബ്‌സിഡിയോടെ നൽകുന്ന വായ്പകളുടെ അപേക്ഷ വിതരണവും നടക്കും. വിശദവിവരത്തിന് ഫോൺ: 0481 2560413.