ക്രൊയേഷ്യയും അർജൻ്റീനയും സെമിയിൽ. മത്സരം ഡിസംബർ 13ന്
ക്രൊയേഷ്യയും അർജൻ്റീനയും സെമിയിൽ. മത്സരം ഡിസംബർ 13ന് രാത്രി 12.30ന്
ഇന്നലെ നടന്ന ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ക്രൊയേഷ്യയും അർജൻ്റീനയും സെമിയിൽ കടന്നു.
ബ്രസീലിനെ ഷൂട്ടൗട്ടിൽ തകർത്താണ് ക്രൊയേഷ്യ ലോകകപ്പ് സെമി യോഗ്യത നേടിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 നാണ് മുൻ ചാമ്പ്യൻന്മാരെ ക്രൊയേഷ്യ തറപറ്റിച്ചത്. നിശ്ചിത സമയത്ത് മത്സരം ഗോൾരഹിതമായിരുന്നു. തുടർന്ന് എക്ട്രാ ടൈമിൽ ഇരു ടീമും ഓരോ ഗോൾ നേടി സമനിലയിലായി. പിന്നീടാണ് ഷൂട്ടൗട്ടിൽ ക്രൊയേഷ്യ ബ്രസിലിനെ വീഴ്ത്തി സെമി പ്രവേശനം ഉറപ്പിച്ചത്.
രണ്ടാം മത്സരത്തിൽ നെതര്‍ലന്‍ഡ്‌സിനെ പരാജയപ്പെടുത്തി അർജീൻ്റീന സെമിയിലെത്തി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3 നാണ് നെതര്‍ലന്‍ഡ്‌സിനെതോല്‍പിച്ചത്. അര്‍ജന്‍റീന ഗോളി എമി മാര്‍ട്ടിനസിൻ്റ ഷൂട്ടൗട്ടിലെ രണ്ട് സേവുകളാണ് സെമി പ്രവേശനത്തിനിടയാക്കിയത്. 120 മിനുറ്റുകളിലും ഇരു ടീമും രണ്ട് വീതം ഗോളടിച്ച് സമനില പാലിച്ചു. തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഒരു ഗോളും അസിസ്റ്റുമായി മെസി നിന്നപ്പോൾ, ഇരട്ട ഗോളുമായി വൗട്ട് നെതര്‍ലന്‍ഡ്‌സ് നിരയിലും മികവ് കാട്ടി.