കെ.എസ്.ആർ.ടി.സി ബസും ശബരിമല തീർഥാടകരുടെ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തീർഥാടകർക്ക് പരിക്ക്
കെ.എസ്.ആർ.ടി.സി ബസും ശബരിമല തീർഥാടകരുടെ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തീർഥാടകർക്ക് പരിക്കേട്ടു
കൊട്ടാരക്കര- ദിണ്ടിഗൽ ദേശീയപാതയിൽ വളഞ്ഞാങ്ങാനത്തിനു സമീപമാണ് അപകടമുണ്ടായത്. കോട്ടയത്ത് നിന്നും കുമളിയിലേക്ക് സർവ്വീസ് നടത്തുകയായിരുന്ന ബസിലേക്ക് ദിശ മാറിയെത്തിയ കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. തമിഴ്‌നാട് സ്വദേശികളായ നാലുപേർ സഞ്ചരിച്ചിരുന്ന കാർ ശബരിമലയിലേക്കുള്ള യാത്രയിലായിരുന്നു. വെള്ളിയാഴ്ച്ച വൈകുന്നേരം ഏഴരയോടെയാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളെ മുണ്ടക്കയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.