കലയുടെ പൂരത്തിന് ഇന്ന് കൊടിയിറങ്ങും.
വേദികളിൽ സംഗീതം പെയ്തിറങ്ങി.. ഇടനെഞ്ചിലെ കുളിരായി ഗസലുകൾ ഇമ്പം തീർത്ത നാലാം ദിനം. കലയുടെ പൂരത്തിന് ഇന്ന് കൊടിയിറങ്ങും.
കാഞ്ഞിരപ്പള്ളി: ജില്ലാ കലോത്സവ വേദിയിൽ സംഗീതം പെയ്തിറങ്ങിയ നാലാം ദിവസത്തിന് പരിസമാപ്തി. വേദി ഒന്നിനും വേദി രണ്ടിലും നടന്ന മാർഗംകളി പരിചമുട്ട്, മോഹിനിയാട്ട ഇനങ്ങളിൽ കനത്ത സ്കൂളുകൾ മികച്ച മത്സരമാണ് കാഴ്ചവച്ചത്. കലോത്സവത്തിന്റെ നാലാം ദിവസം സംഗീത ആസ്വാദകരുടെ കൂടി ദിനമായിരുന്നു. വേദി എട്ടിൽ നടന്ന ആസ്വാദകർ ഏറെയുള്ള ഗസൽ ആലാപനം കാതിനും മനസ്സിനും ഇമ്പമുള്ളതായി മാറി. ഒമ്പതാം വേദിയിൽ നടന്ന നാടക മത്സരത്തിലും ഇത്തവണ വ്യത്യസ്തമായ പ്രമേയങ്ങൾ ഉണ്ടായി. ഇന്നത്തെ മത്സരങ്ങൾ തീരുന്നതോടുകൂടി കലോത്സവം മലയോര നാടിനോട് വിടപറയും