തമിഴ്നാട്ടിൽ നിന്നും മോഷ്ടിച്ച ടിപ്പർ ലോറിയുമായി വന്ന മോഷ്ടാവ് അറസ്റ്റിൽ
മണിമല: തമിഴ്നാട്ടിൽ നിന്നും മോഷ്ടിച്ച ടിപ്പർ ലോറിയുമായി വന്ന മോഷ്ടാവ് അറസ്റ്റിൽ.
കണ്ണൂർ കൂത്തുപറ നാരാവൂർ ഭാഗത്ത് ചെറുകാത്തുമേൽ വീട്ടിൽ കുഞ്ഞിക്കണ്ണൻ മകൻ ഷീജിത്തിനെയാണ് (കുഞ്ഞാലി) മണിമല പോലീസ് അറസ്റ്റ് ചെയ്തത്.
റെയിൽവെ കോൺട്രാക്ട് വർക്കുകൾക്കായി കന്യാകുമാരിയിൽ ഓടിക്കോണ്ടിരുന്ന കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ടിപ്പർ ലോറി പണിസൈറ്റിൽ നിന്നും, ആളുകൾ ഉച്ചഭക്ഷണം കഴിക്കാൻ പോയ സമയത്ത് ഇയാൾ മോഷടിക്കുകയായിരുന്നു. തുടർന്ന് റോഡ് മാർഗ്ഗം ഇയാൾ കേരള അതിർത്തി കടക്കുകയും കോട്ടയം മണിമല – ചാമംപതാൽ ഭാഗത്ത് വണ്ടിയിലെ പെട്രോൾ തീർന്നതിനെ തുടർന്ന് വഴിയിൽകിടക്കുകയും ആയിരുന്നു.
മണിമല സ്റ്റേഷൻ എസ്.ഐ വിജയകുമാർ, സി.പി.ഓ മാരായ പ്രശാന്ത് , ജസ്റ്റിൻ , അനിൽ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.