കലയുടെ മാമാങ്കത്തിന് നാളെ തിരശ്ശീല. കോട്ടയം ഈസ്റ്റിന്റെ പടയോട്ടം തുടരുന്നു
അജീഷ് വേലനിലം
കലയുടെ മാമാങ്കത്തിന് നാളെ തിരശ്ശീല. കോട്ടയം ഈസ്റ്റിന്റെ പടയോട്ടം തുടരുന്നു
കാഞ്ഞിരപ്പള്ളി: കോട്ടയം റവന്യൂ ജില്ലാ കലോത്സവത്തിന് നാളെ തിരശ്ശീല വീഴും
മൂന്നാം ദിവസത്തെ മത്സരങ്ങൾ സമാപിക്കുമ്പോൾ കോട്ടയം ഈസ്റ്റ് വിദ്യാഭ്യാസ ഉപജില്ല 569 പോയിന്റുമായി വിജയക്കുതിപ്പ് തുടരുന്നു.520 പോയിന്റ് നേടിയ ചങ്ങനാശ്ശേരി വിദ്യാഭ്യാസ ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ല 488 പോയിന്റ് നേടി മൂന്നാം സ്ഥാനത്തുണ്ട്. സ്കൂളുകളിൽ 210 പോയിന്റുമായി ളാകാട്ടൂർ എംജിഎം എൻഎസ്എസ് എച്ച് എസ് എസും,
160 പോയിന്റുമായി കാഞ്ഞിരപ്പള്ളി എകെജെ എം ഹയർസെക്കൻഡറി സ്കൂളും 119 പോയിന്റുമായി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനത്തുമാണ് ഉള്ളത് .(5.20 pm വരെയുള്ള റിസൾട്ട് അനുസരിച്ച് തയാറാക്കിയത് )