മുണ്ടക്കയം വില്ലേജ് ഓഫീസ് മാർച്ചും ധർണയും നടത്തി
തോട്ടം തൊഴിലാളികളുടെ ശമ്പള വർദ്ധനവ് നടപ്പാക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് തിരുകൊച്ചി തോട്ടം തൊഴിലാളി യൂണിയൻ INTUC യുടെ നേതൃത്വത്തിൽ സൂചന പണിമുടക്കും മുണ്ടക്കയം വില്ലേജ് ഓഫീസ് മാർച്ചും ധർണയും നടത്തി. തോട്ടം തൊഴിലാളികളുടെ മിനിമം കൂലി 700 രൂപയായി വർദ്ധിപ്പിക്കുക. താമസ സൗകര്യം മെച്ചപ്പെടുത്തുക, ചികിത്സ ആനുകൂല്യങ്ങൾ യഥാവിധി നൽകുക, തോട്ടം മേഖലയിലെ വന്യമൃഗ ശല്യത്തിനെതിരെ അടിയന്തര ഇടപെടൽ സർക്കാർ നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പണിമുടക്കും ധർണയും നടത്തിയത്.സ്ത്രീകളും കുട്ടികളും അടക്കം 500 ഓളം ആളുകൾ മാർച്ചിലും ധർണ്ണയിലും പങ്കെടുത്തു .യൂണിയൻ പ്രസിഡണ്ട് അഡ്വക്കേറ്റ് സിറിയക് തോമസ് അധ്യക്ഷത വഹിച്ച പൊതുസമ്മേളനം കേരള പ്ലാന്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ INTUC സംസ്ഥാന പ്രസിഡണ്ടും Ex MLA യുമായ പി ജെ ജോയി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജനറൽ സെക്രട്ടറി കെ കെ ജനാർദ്ദനൻ, INTUC ജില്ലാ സെക്രട്ടറി ജോൺ പി തോമസ്, സുരേഷ് ഓലിക്കൽ,പി കെ രാജൻ നൗഷാദ് ഇല്ലിക്കൽ,വിസി ജോസഫ് വെട്ടിക്കാട്ട്, സണ്ണി തട്ടുങ്കൽ, ശരത്ത് ഒറ്റപ്ലാക്കൻ, ജോയി മാങ്കൂട്ടത്തിൽ,പി കെ ബെന്നി തുടങ്ങിയവർ സംസാരിച്ചു.