ബാബരി മസ്ജിദ് ധ്വംസനത്തിന്റെ ഓർമദിനം എസ്.ഡിപി.ഐ. ജില്ലാ കമ്മിറ്റി സായാഹ്‌ന ധർണ
ബാബരി മസ്ജിദ് ധ്വംസനത്തിന്റെ ഓർമദിനം എസ്.ഡിപി.ഐ. ജില്ലാ കമ്മിറ്റി സായാഹ്‌ന ധർണ
സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ മതേതരത്വത്തിന് ഏറ്റ കളങ്കമാണ് ബാബരി ധ്വംസനം എന്നു അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ഭരണഘടന ശിൽപ്പി അംബേദ്കറുടെ ജന്മദിനം കൂടിയാണ് ഡിസംബർ 6. ആ മഹത്തായ ദിനത്തിൽ തന്നെ ഇന്ത്യൻ മതേതര ജനാധിപത്യ സംങ്കല്പ ങ്ങളെ സംഘപരിവാർ തകർത്തു കളഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ് അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി അൽത്താഫ് ഹസൻ, വൈസ് പ്രസിഡന്റ് യു നവാസ്, വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡണ്ട് റസിയ ഷഹീർ, ട്രേഡ് യൂണിയൻ ജിലാ പ്രസിഡണ്ട് നൗഷാദ് കുമ്മനം, നിസാം ഇത്തിപ്പുഴ, പി എ അഫ്‌സൽ അറുപുഴ എന്നിവർ സംസാരിച്ചു.