ക്യഷി ദര്‍ശനുമായി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത്
ക്യഷി ദര്‍ശനുമായി കാഞ്ഞിരപ്പളളി ബ്ലോക്ക്
കാഞ്ഞിരപ്പളളി : കര്‍ഷകരുടെ പ്രശ്നങ്ങള്‍ നേരിട്ട് മനസിലാക്കി അതിന് പരിഹാരം കാണുവാനും, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുവാനും സംസ്ഥാന ക്യഷിവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ڇക്യഷി ദര്‍ശന്‍ڈ പരിപാടി നടപ്പിലാക്കുകയാണ്. ڇഞങ്ങളും ക്യഷിലേക്ക്ڈ എന്ന സര്‍ക്കാരിന്‍റെ പരിപാടി ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി. ഇതിലൂടെ കര്‍ഷകര്‍ക്ക് കൂട്ടായി ക്യഷി ചെയ്യുന്നതിനും, മേല്‍ത്തരം വിത്തിനങ്ങള്‍ ലഭ്യമാക്കുന്നതിനും സാധിച്ചു.ഇതിന്‍റെ രണ്ടാം ഘട്ടമെന്ന വിധത്തില്‍ ڇക്യഷി ദര്‍ശന്‍ڈ പരിപാടിയിലൂടെ ക്യഷി വകുപ്പും മന്ത്രിയും നേരിട്ട് ക്യഷിയിടങ്ങലേക്കും, കര്‍ഷകരുടെ പ്രശ്നങ്ങളിലേക്കും ഇറങ്ങിച്ചെന്ന് പരിഹാരം കാണുകയാണ്. ഏതൊരു കര്‍ഷകനും തന്‍റെ ക്യഷിയിടങ്ങളിലെ പ്രശ്നങ്ങള്‍ക്ക് ക്യഷി അദാലത്തു വഴിയും, ഉദ്യോഗസ്ഥരുടെ നേരിട്ടുളള ക്യഷിയിട സന്ദര്‍ശനത്തിലൂടെയും, കാര്‍ഷിക സംഭംരവങ്ങള്‍ക്ക് ഉണര്‍വേകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി അറിയിച്ചു. ക്യഷി വകുപ്പ് ഉദ്യോഗസ്ഥര്‍ ഓഫീസ് മുറികളില്‍ കടലാസിലെ ക്യഷി മതിയാക്കി ക്യഷിയിടത്തിലേക്കിറ
ങ്ങി കര്‍ഷകരുടെ പ്രശ്നങ്ങളും, അതിനുളള പരിഹാരങ്ങളും കാണുവാനുളള ആര്‍ജവമാണ് ڇക്യഷിദര്‍ശന്‍ڈ പരിപാടിയിലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് ബ്ലോക്ക് തല ഉല്‍ഘാടനം നിര്‍വ്വഹിച്ച് സംസാരിച്ച വൈസ് പ്രസിഡന്‍റ് പറഞ്ഞു. ക്യഷി വകുപ്പ് ഉദ്യോഗസ്ഥരെ ഇതിനായി ഒരുക്കുന്നതിനുളള ത്രിദിന ബ്ലോക്ക് തല ശില്പശാല 5,6,7 തീയതികളിലായി നടക്കുകയാണ് ക്യഷി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.മനോജ്കുമാര്‍ പി.കെ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കാഞ്ഞിരപ്പളളി ക്യഷി അസി.ഡയറക്ടര്‍ കിഷോര്‍കുമാര്‍ .എസ് , കോട്ടയം അഗ്രികള്‍ച്ചര്‍ അസി.ഡയറക്ടര്‍ സിവി തോമസ്, കാര്‍ഡമം റീസേര്‍ച്ച് സെന്‍റര്‍ അസിസ്റ്റന്‍റ് പ്രോഫസര്‍ ഡോ.സിമി അഷറഫ് തുടങ്ങിയവര്‍ വിവിധ വിഷങ്ങളില്‍ ക്ലാസെടുത്തു. ആത്മ എം.റ്റി.എം പി.ജെ മാത്യു ബി.റ്റി.എം അമന്‍റാ ബേബി വിവിധ ക്യഷി ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ വിവിധ തലങ്ങളിലുളള ചര്‍ച്ചകള്‍ക്ക് നേത്യത്വം നല്‍കി.
പടം അടിക്കുറിപ്പ്
ڇക്യഷിദര്‍ശന്‍ڈ പരിപാടിയുടെ കാഞ്ഞിരപ്പളളി ബ്ലോക്ക് തല ത്രിദില ശില്പശാലയുടെ ഉല്‍ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്. ജോളി മടുക്കക്കുഴി നിര്‍വ്വഹിച്ചു.