കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പോലീസ് പിടിയിൽ
കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പോലീസ് പിടിയിൽ
പാലാ:കേരളത്തിലെ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു (62) പാലാ പൊലീസിൻ്റെ പിടിയിലായി.
മോഷണ കേസിൽ ജയിൽ ശിക്ഷ കഴിഞ്ഞ് ആറുമാസം മുമ്പ് പുറത്തിറങ്ങിയ ബാബു വീണ്ടും മോഷണങ്ങൾ ആവർത്തിക്കുകയായിരുന്നു.
ഒരു പ്രദേശത്ത് മോഷണം നടത്തിയാലുടൻ ജില്ലകൾ കടന്ന് വളരെ ദൂരെ, സ്ഥലത്തേക്ക് മുങ്ങുന്നതാണ് തീവെട്ടി ബാബുവിൻ്റെ രീതിയെന്ന് ഇയാളെ പിടികൂടിയ അന്വേഷണ സംഘത്തലവൻ പാലാ സി.ഐ. കെ.പി. ടോംസൺ പറഞ്ഞു.
ഭരണങ്ങാനത്ത് കടയുടെ ഷട്ടർ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് പ്രതിയെ പാലാ പൊലീസ് അറസ്റ്റ് ചെയ്തത്.
പാലാ സി.ഐ. കെ.പി. ടോംസൺ, എസ്. ഐ. എം. ഡി. അഭിലാഷ് എന്നിവരുൾപ്പെട്ട പൊലീസ് സംഘം ബാബുവിനെ കസ്റ്റഡിയിലെടുത്തത്.കേരളത്തിലെ വിവിധ ജില്ലകളിലായി നൂറിൽപ്പരം മോഷണ കേസുകളിൽ പ്രതിയാണ് ബാബു.
പാലാ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.